SignIn
Kerala Kaumudi Online
Saturday, 07 November 2026 2.33 AM IST

സി.ശങ്കരനാരായണൻ സ്‌മാരക മാദ്ധ്യമ പുരസ്കാരം

a

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ സി.ശങ്കരനാരായണന്റെ സ്‌മരണാർത്ഥം ഏർപ്പെടുത്തുന്ന 2026ലെ സി.ശങ്കരനാരായണൻ മാദ്ധ്യമ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സി.ശങ്കരനാരായണൻ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലാണ് അവാർഡുകൾ നൽകുക. 25000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2026ൽ മലയാള ദൃശ്യ-പത്രമാദ്ധ്യമത്തിൽ സംപ്രേക്ഷണം ചെയ്‌ത രാഷ്ട്രീയ വാർത്തകളാണ് അവാർഡിനായി പരിഗണിക്കുകയെന്ന് ചെയർമാൻ പ്രദീപ് പനങ്ങാട് അറിയിച്ചു.

സ്ഥാപന മേലധികാരി അല്ലെങ്കിൽ എഡിറ്റർ എന്നിവരുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഡിസംബർ 10നകം സി.ശങ്കരനാരായണൻ സൗഹൃദവേദി,വിദ്യാശ്രീ (3),സി.എം.എസ് നഗർ,ശാസ്തമംഗലം പി.ഒ,തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഫോൺ: 9544053111.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA