SignIn
Kerala Kaumudi Online
Saturday, 07 November 2026 2.33 AM IST

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

a

കൊച്ചി: മൂന്നുദിവത്തെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഇന്നലെ വൈകിട്ട് പതാക ഉയർത്തി. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്നതാണ് സമ്മേളനപ്രമേയം. ഇതോടനുബന്ധിച്ച് സൈൻബോർഡിൽ നേതാക്കൾ തിരുത്തലിന്റ കൈയൊപ്പ് ചാർത്തി. ഫാസിസം, വർഗീയത, ഭരണകൂടം - തിരുത്ത് എന്ന വിഷയം ആസ്പദമാക്കി നടന്ന ചർച്ച മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ 10ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ മുതൽ വൈകിട്ടുവരെ വിവിധ സെഷനുകളിൽ ‘ഭരണഘടനാമൂല്യവും ജനാധിപത്യ പ്രതിരോധവും’ എന്ന വിഷയത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, ‘ഫ്യൂച്ചർ കേരളം’ വിഷയത്തിൽ മന്ത്രിമാരായ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ‘വിമർശനവും പൗരബോധവും’ വിഷയത്തിൽ മന്ത്രി ഒ.ജെ. ജനീഷ്, രമേഷ് പിഷാരടി എം.എൽ.എ എന്നിവർ സംസാരി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA