SignIn
Kerala Kaumudi Online
Monday, 09 November 2026 11.21 PM IST

സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കും

തിരുവനന്തപുരം:കാനറാ ബാങ്കിന്റെ നേതൃത്വത്തിൽ ഡിസംബർ 31 വരെ സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കും. ബാങ്കിന്റെ വിവിധ ശാഖകൾ വഴി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വിവിധ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ വി.എസ്.സന്തോഷ് അറിയിച്ചു. നിർജീവമായ അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കൽ, അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ, സീറോ ബാലൻസ് അക്കൗണ്ടുകൾ തുറക്കാനുമുള്ള സൗകര്യം തുടങ്ങിയ നിരവധി സേവനങ്ങൾ ലഭ്യമാണ്.അർഹരായ അവകാശികൾ ഇല്ലാതെ കിടക്കുന്ന സാമ്പത്തിക ആസ്തികൾ അവകാശികൾക്ക് തിരികെ നൽകുന്നതിനായി പ്രത്യേക നടപടികളും പരിപാടിയുടെ ഭാഗമായി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾ, വിള ഇൻഷുറൻസ് പദ്ധതി എന്നിവയുടെ അപേക്ഷകൾ സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA