തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് സർക്കാർ. നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട് അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി ഇല്ലാത്തതിനാൽ തൽക്കാലം പുതിയ ഗ്രീൻ എനർജി ഓപ്പൺ ആക്‌സസ് (ജിഎൻഎ) ഹ്രസ്വകാല കരാർ ഉണ്ടാകില്ല. സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതികളോ ഇല്ലാതെ ജിഎൻഎ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് നേരത്തേ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. വൈദ്യുതി പ്രതിസന്ധി ഇല്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടെന്ന പ്രചാരണം കൃത്രിമമായി സൃഷ്‌ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാർ സംശയിക്കുന്നത്. വൈദ്യുതി ക്ഷാമമെന്ന മുൻ കെഎസ്‌ഇബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വൈദ്യുതി കരാർ ഉടനില്ലെങ്കിൽ പവർ കട്ട് അനിവാര്യമാണെന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പ്. അടിയന്തര തീരുമാനമെടുക്കണമെന്ന സമ്മർദത്തിന് പിന്നിൽ എന്തായിരുന്നുവെന്ന് പരിശോധിക്കും. പ്രതിസന്ധിയില്ലെങ്കിൽ എന്തിന് ഹിമാചലിൽ നിന്ന് വൈദ്യുതി വേണമെന്ന് സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി ചോദിച്ചതായാണ് വിവരം.
The Kerala government says there will be no electricity shortage for the next two months, and KSEB does not need to purchase power from outside the state. A proposed short-term 500 MW green energy agreement has been put on hold. The Chief Minister has also ordered an inquiry into earlier claims of an impending power crisis.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |