തിരുവനന്തപുരം: സീറാം സാംബശിവറാവു എക്‌സൈസ് കമ്മീഷണറായിരിക്കെ അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ ഉത്തരവ്. നെടുമ്പാശേരി വിമാനത്താവളത്തിൽ അനുവദിച്ച എഫ്‌എൽ7 ലൈസൻസാണ് റദ്ദാക്കിയത്. ലൈസൻസിനുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്തിലെ മൂന്നാം ടെർമിനലിലെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിന്റെ അനുമതിയും ലൈസൻസുമാണ് റദ്ദാക്കിയത്. ലൈസൻസിനായി അപേക്ഷിച്ചപ്പോൾ നൽകിയ രണ്ട് ലക്ഷം രൂപ തിരികെ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതിനായി അപേക്ഷകൻ മറ്റൊരു അപേക്ഷ നൽകിയാൽ മതിയാകും. എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്‌സൈസ് കമ്മീഷണർ ആർ ജയശങ്കറാണ് ഉത്തരവിറക്കിയത്.
പുതിയ സർക്കാരിന്റെ മദ്യനയം വരുന്നതുവരെ എഫ്എൽ7 അടക്കമുള്ള പുതിയ ബാർ ലൈസൻസുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം മുൻനിർത്തിയാണ് നടപടി. യുഡിഎഫ് സർക്കാരിന്റെ മദ്യനയം വന്നശേഷം വീണ്ടും അപേക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.
The Kerala government has cancelled the FL7 bar licence granted to the Air Lounge Bar at Nedumbassery Airport. The decision follows a government directive to halt new bar licences until the new liquor policy is introduced. The applicant can reclaim the ₹2 lakh licence fee by submitting a fresh application.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |