SignIn
Kerala Kaumudi Online
Monday, 09 November 2026 9.16 PM IST

മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ഇടപെടാം,​ മന്ത്രിക്കും മുകളിൽ, ജിഎൻഎ കരാർ റദ്ദാക്കിയത് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ : സണ്ണി ജോസഫ്

sunny-joseph-
സണ്ണി ജോസഫ്

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് ഏതുവകുപ്പിലും ഇടപെടാമെന്നും വകുപ്പ് മന്ത്രിക്ക് മുകളിലാണ് മുഖ്യമന്ത്രിയെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ജി.എൻ.എ വൈദ്യുതി തത്കാലം വാങ്ങില്ലെന്ന് താൻ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തിന്റെയും കൂടിക്കാഴ്ച താൻ അറിഞ്ഞത് വാർത്തകളിൽ നിന്നാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി താൻ ദീർഘനേരം സംസാരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ തന്നെ വന്ന് കണ്ട് കാര്യങ്ങൾ അറിയിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. രാജമാണിക്യത്തിന്റെ റിപ്പോർട്ട് പരിശോധിക്കാനുള്ള നിർദ്ദേശത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ജി.​എ​ൻ.​എ​ ​വൈ​ദ്യു​തി​ ​ക​രാ​ർ​ ​നീ​ക്കം​ ​സ​ർ​ക്കാ​ർ​ ​ഉ​പേ​ക്ഷി​ച്ചു.​ ​ ജി.​എ​ൻ.​എ​ ​വൈ​ദ്യു​തി​ക്ക് ​പ​ക​രം​ ​വി​ല​കൂ​ടി​യ​ ​ഹി​മാ​ച​ൽ​ ​വൈ​ദ്യു​തി​ ​ഒ​ക്ടോ​ബ​റി​ന് ​ശേ​ഷ​വും​ ​വാ​ങ്ങ​ണ​മെ​ന്ന് ​രാ​ജ​മാ​ണി​ക്യം​ ​എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​തെ​ന്ന് ​പ​രി​ശോ​ധി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഊ​ർ​ജ്ജ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​വൈ​ദ്യു​തി​ ​ക്ഷാ​മ​മു​ണ്ടെ​ന്ന​ ​രാ​ജ​മാ​ണി​ക്യ​ത്തി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​റി​നെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ​ജി.​എ​ൻ.​എ​ ​ക​രാ​റി​ന് ​ശ്ര​മി​ച്ച​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.


ജി.​എ​ൻ.​എ​യി​ൽ​നി​ന്നോ​ ​ഹി​മാ​ച​ലി​ൽ​നി​ന്നോ​ ​വൈ​ദ്യു​തി​ ​വാ​ങ്ങേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ന​വം​ബ​ർ,​ ​ഡി​സം​ബ​ർ​ ​മാ​സ​ങ്ങ​ളി​ൽ​ ​ഇ​ല്ലെ​ന്ന് ​ഊ​ർ​ജ്ജ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​പു​നീ​ത്കു​മാ​റും​ ​കെ.​എ​സ്.​ഇ.​ബി​ ​പു​തി​യ​ ​സി.​എം.​ഡി​ ​എ​ൻ.​പ്ര​ശാ​ന്തും​ ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നെ​ ​സ​ന്ദ​ർ​ശി​ച്ച് ​വി​ശ​ദീ​ക​രി​ച്ച​താ​ണ് ​വ​ഴി​ത്തി​രി​വാ​യ​ത്.​പ​വ​ർ​ ​എ​ക്സ് ​ചേ​ഞ്ചു​ ​വ​ഴി​യും​ ​മ​റ്റും​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​വീ​ണ്ടും​ ​വൈ​ദ്യു​തി​ ​ല​ഭ്യ​മാ​ണെ​ന്ന് ​ഇ​രു​വ​രും​ ​ധ​രി​പ്പി​ച്ചു. നി​ല​വി​ലെ​ ​വൈ​ദ്യു​തി​ ​ഉ​പ​ഭോ​ഗം​ ​ക​ട്ട് ​ഇ​ല്ലാ​തെ​ ​നേ​രി​ടാ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​വി​ല​കൂ​ടി​യ​ ​വൈ​ദ്യു​തി​ ​ത​ൽ​ക്കാ​ലം​ ​വാ​ങ്ങേ​ണ്ടെ​ന്നും​ ​അ​റി​യി​ച്ചു.

English Summary

Kerala has abandoned the GNA electricity contract amidst controversy. Energy Minister Sunny Joseph stated he learned about key decisions and the CM's meetings from media, while affirming the Chief Minister's ultimate authority over departments. The CM ordered a probe into the Rajamanickam report that recommended costly power, after officials assured sufficient supply without expensive purchases for winter months.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM, CM VD SATHEESAN, KSEB, KERALA ELECTRICITY CRISIS, SUNNY JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA