കൊച്ചി: പ്രശസ്‌ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്റെ സിനിമ സെറ്റിൽ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. ശൗചാലയത്തിൽ പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങിയ അൻപതിലേറെ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. അതിമനോഹരം, സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പൻ എന്നിവയാണ് ഏറ്റവും അവസാനമായി ജോലി ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം അടുത്തമാസം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.
പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായി നിരവധി സിനിമകളിൽ പ്രവർത്തിച്ചതിനുശേഷമാണ് സ്വതന്ത്ര ക്യാമറാമാനായി പ്രവർത്തിച്ചുതുടങ്ങിയത്. ജോഷി, ഷാജി കൈലാസ്, വി എം വിനു, എം പത്മകുമാർ, വൈശാഖ്, തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു.
2001ൽ ഉത്തമൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ പൊന്നർ ശങ്കർ എന്ന ചിത്രത്തിന് നിരൂപക പ്രശംസ നേടി.
Renowned cinematographer Shaji Kumar, 57, passed away yesterday midnight at a Kochi private hospital. He was admitted after feeling unwell on a film set in Alappuzha. Kumar lensed over 50 hit movies including Pulimurugan, Naran, and Odiyan. His final work, Athimanoharam, starring Mohanlal, is set for release next month.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |