SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.27 AM IST

ശിശുദിനാഘോഷം നഫീസ സൻഹ കുട്ടികളുടെ പ്രധാനമന്ത്രി

READ ENGLISH VERSION
sisu

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ശിശുക്ഷേമ സമിതിയും സംയുക്തമായി നവംബർ 14ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി നഫീസ സൻഹ പി.എസിനെ തിരഞ്ഞെടുത്തു. തൃശൂർ വടക്കാഞ്ചേരി പഴയന്നൂർ കുന്നത്തറ എൽ.പി.എസിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്. തൃശൂർ മുല്ലശ്ശേരി പാടൂർ വാണിവിലാസം യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആദ്യ പ്രമോദാണ് പ്രസിഡന്റ്.

കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള വർണോത്സവത്തിലെ സംസ്ഥാനതല മലയാളം എൽ.പി, യു.പി പ്രസംഗ മത്സരത്തിലെ ആദ്യ സ്ഥാനക്കാരുടെ സ്‌ക്രീനിംഗിൽ നിന്നാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു. ശ്രീകാര്യം കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആത്മജ സനു.വി ആണ് സ്പീക്കർ. ട്രൈബൽ മേഖലയിലെ കുട്ടികൾക്കായി മാത്രം നടത്തിയ മത്സരത്തിൽനിന്നാണ് ആത്മജ തിരഞ്ഞെടുക്കപ്പെട്ടത്.

വയനാട് തവിഞ്ഞാൽ സെന്റ് തോമസ് യു.പി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജസീൽ.പിയാണ് ഉപരാഷ്ട്രപതി. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനി പ്രാർത്ഥന കിരണാണ് സ്വാഗത പ്രസംഗിക. ചവറ മടപ്പള്ളി പി.എസ്.പി.എം യു.പി.എസിലെ നാലാംക്ലാസ് വിദ്യാർത്ഥി നിവേദ് പോറ്റിയാണ് നന്ദി പ്രസംഗകൻ.

14ന് നടക്കുന്ന ശിശുദിന റാലിയും നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുട്ടികളുടെ പൊതുസമ്മേളനവും നയിക്കുന്നത് ഇവരായിക്കും. ഈ വർഷം മുതലാണ് കുട്ടികളുടെ നേതാക്കളുടെ എണ്ണം അഞ്ചിൽനിന്ന് വൈസ് പ്രസിഡന്റ് സ്ഥാനംകൂടി ചേർത്ത് ആറാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILDRENS DAY 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA