SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.19 AM IST

ഫ​യ​ൽ​ ​അദാലത്തിന് എ.​ഐ​ ​വേ​ഗം

1
1

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകളുടെ തീർപ്പാക്കൽ വേഗത്തിലാക്കാൻ എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഈ നിർദ്ദേശം നൽകിയത്. ജനങ്ങളുടെ പരാതികൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണാനുള്ള 'ജനസ്പർശം' ഫയൽ അദാലത്ത് കാര്യക്ഷമമാക്കാനാണ് എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ പരമാവധി സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താനും നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി നടത്തിപ്പ് കൂടുതൽ വേഗത്തിലാക്കാനും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കാനും ഫയൽ കൈകാര്യം ചെയ്യൽ കൂടുതൽ കാര്യക്ഷമമാക്കാനും ഫയൽ ക്രമീകരണ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഫ്ളാഗ് ഷിപ്പ് പ്രോഗ്രാമുകൾ വേഗത്തിലാക്കാനും പുരോഗതി വിലയിരുത്താനും സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. വിവിധ വകുപ്പുകളിലെ ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഫയലിൽ എ.ഐയുടെ കണ്ണ്

1. നിരീക്ഷക സംവിധാനം - വകുപ്പുതലത്തിൽ നിരീക്ഷണവും നിയന്ത്രണവും
2. ഫയൽ വൈകൽ കണ്ടെത്തൽ- നിശ്ചിതസമയത്തിലും വൈകുന്നവ കണ്ടെത്താൻ സംവിധാനം
3. അഴിമതി വിരുദ്ധ സംവിധാനം- അഴിമതിക്ക് കാരണമാകും വിധം തടഞ്ഞുവയ്ക്കുന്നത് കണ്ടെത്താനും ക്രമക്കേടുകളിൽ നടപടിയെടുക്കാനും സംവിധാനം
4. പരിശോധനാ സംവിധാനം- കോടതി വിധികളും മറ്റ് നടപടി ക്രമങ്ങളിലെ തെറ്റുകളും നിരീക്ഷകസംവിധാനത്തിന് മുന്നറിയിപ്പ് നൽകാൻ സംവിധാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA