SignIn
Kerala Kaumudi Online
Tuesday, 10 November 2026 3.23 PM IST

'കുട്ടികളെ  ഒന്നും  ചെയ്യേണ്ട,  രക്ഷിതാക്കളെ  പിടിച്ചാൽ  മതി; നിയന്ത്രിക്കാനായില്ലെങ്കിൽ   വാഹനം  വിൽക്കട്ടെ'

READ ENGLISH VERSION
cp-john
ഗതാഗത മന്ത്രി സി പി ജോൺ

തിരുവനന്തപുരം: കുട്ടികൾ വാഹനം ഉപയോഗിക്കുന്നതിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ ഉൾപ്പെട്ട വാഹനാപകട കേസുകൾ പെരുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

'കുട്ടികളെ ഒന്നും ചെയ്യേണ്ട, രക്ഷിതാക്കളെ പിടിച്ചാൽ മതി. രക്ഷിതാക്കൾ വാഹനങ്ങളുടെ താക്കോൽ കുട്ടികൾക്ക് കൊടുക്കരുത്. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ. അവരുടെ വീട്ടിൽ വാഹനം വേണ്ട. കുട്ടികളോട് സാരോപദേശം ചെയ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.

മാതാപിതാക്കളുടെ പേരിലാണ് വാഹനം. അത് ഒരു കാരണവശാലും കൊടുക്കാൻ പാടില്ല. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച സംഭവങ്ങളില്‍ ഉന്നതരായ വ്യക്തികളുടെ പേരില്‍ പോലും കേസെടുത്തിട്ടുണ്ട്. കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കാരണം സമയക്രമമാണ്. ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതിന് സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള സമയക്രമത്തിലാണ് സ്വകാര്യ ബസുകള്‍ ഇപ്പോഴും സർവീസ് നടത്തുന്നത്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ടര മിനിറ്റ് മതിയെന്നാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ എറണാകുളം, കണ്ണൂർ തുടങ്ങിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് കാരണം ഈ സമയത്തിനുള്ളില്‍ ബസുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. നിശ്ചിത സമയത്തിനുള്ളില്‍ എത്താനായില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുന്നതും മത്സരയോട്ടത്തിന് കാരണമാകുന്നുണ്ട്'- മന്ത്രി വ്യക്തമാക്കി.

English Summary

Kerala Transport Minister C P John has warned that strict action will be taken against parents if children are found using vehicles illegally. He urged parents not to hand over vehicle keys to children and said there would be no leniency in registering cases against them. The warning comes amid a rise in road accidents involving minors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILDREN DRIVING KERALA, PARENTS TRAFFIC RULES, KERALA TRANSPORT MINISTER, MINOR DRIVING CASES, KERALA ROAD ACCIDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA