
തിരുവനന്തപുരം : കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ 50-ാം വാർഷിക സമ്മേളനം ഈ മാസം 13 മുതൽ 15 വരെ തഞ്ചാവൂർ ഭാരത് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 13ന് രാവിലെ ഫൗണ്ടേഷൻ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് പതാക ഉയർത്തും. തുടർന്ന് കേന്ദ്ര കമ്മറ്റി യോഗവും കൗൺസിൽ യോഗവും നടക്കും. 14ന് പ്രതിനിധി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മന്ത്രി പി.വിശ്വനാഥൻ, കനിമൊഴി എം.പി , ആർ. വിജയശരവണൻ , വൈ.എൻ ജമാൽ മുഹമ്മദ്, സുരേഷ് പാസ്വാൻ, ഡോ: വർഗീസ് ജോർജ്, ജമീല പ്രകാശം , മനയത്ത് ചന്ദ്രൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |