
കളമശേരി: മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം നേടിയ ആറാം ക്ളാസ് വിദ്യാർത്ഥി ആദിത്യന് വീട് നിർമ്മിച്ചുനൽകുമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. കാർഷിക കേരളത്തിന്റെ പുതിയ പ്രതീക്ഷയാണ് ആദിത്യനെന്നും അദ്ദേഹം പറഞ്ഞു. കർഷകദിനാഘോഷ വേദിയിലായിരുന്നു പ്രഖ്യാപനം. ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. അജയന്റെയും സജിതയുടെയും ഏകമകനാണ്. ഒറ്റമുറി വീട്ടിലാണ് താമസം. സ്വന്തമായുള്ള 44 സെന്റ് സ്ഥലത്ത് നെൽകൃഷി, 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷി എന്നിവയ്‌ക്കു പുറമെ, അലങ്കാര മത്സ്യകൃഷി, ആട്, പശു, കോഴി, താറാവ് വളർത്തൽ എന്നിവ ഉൾപ്പെടെ സംയോജിത കാർഷിക മാതൃകയിലൂടെ ശ്രദ്ധേയമായ നേട്ടമാണ് ആദിത്യൻ കൈവരിച്ചത്. കൃഷിയോടുള്ള ആദിത്യന്റെ ആത്മാർഥതയ്ക്കും അദ്ധ്വാനത്തിനുമുള്ള അംഗീകാരമായാണ് വീട് നിർമ്മിച്ചുനൽകുന്നത്. ഉന്നത വിദ്യാഭ്യാസം നേടി മികച്ച കർഷകനാകണമെന്ന ആദിത്യന്റെ സ്വപ്നത്തിന് സർക്കാർ പിന്തുണ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |