SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.43 AM IST

വി.എസിന്റെ 103-ാം ജന്മദിനം ഇന്ന്

അമ്പലപ്പുഴ:മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ 103ാം ജന്മദിനാചരണത്തിന് ജന്മനാടും വേലിക്കകത്ത് വീടുമൊരുങ്ങി. ജന്മദിനമായ ഇന്ന് രാവിലെ 9.30ന് വലിയ ചുടുകാടിലെ സ്മൃതിമണ്ഡപത്തിൽ ഭാര്യ വസുമതി, മക്കളായ അരുൺകുമാർ, ഡോ.ആശ ഉൾപ്പടെയുള്ളവരും പാർട്ടിപ്രവർത്തകരും പുഷ്പാർച്ചന നടത്തും.

വൈകിട്ട് മൂന്നിന് രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ വേലിക്കകത്ത് വീട്ടിലെത്തും. സി.പി.ഐ നേതാവ് പന്ന്യൻരവീന്ദ്രൻ, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ, സി.പി.എം നേതാവ് ടി.ശശിധരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ വീട്ടുമുറ്റത്തെ വി.എസിന്റെ അർദ്ധകായപ്രതിമയിൽ പുഷ്പാർച്ചന നടത്തി ഓ‌‌ർമ്മകൾ പങ്കുവയ്ക്കും. അലോഷിയുടെ ഗാനാലാപനവും നാലിന് അസംബ്ലി ജംഗ്ഷനിൽ
ജനനായകൻ നവമാദ്ധ്യമകൂട്ടായ്മയുടെ പായസവിതരണമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA