കൊയിലാണ്ടി: ക്ഷേത്രനടയിലെ ആൽതറിയിലിരിക്കെ മരക്കൊമ്പ് തലയിൽ വീണ് എട്ടുവയസുകാരന് പരിക്ക്. നമ്പ്രത്തുകര ഏജി പാലസ് സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് നെറ്റിയിലും തലയിലും സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 10.50നായിരുന്നു സംഭവം. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു. ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ പേരാലിന്റെ ചുവട്ടിൽ ഇരിക്കെ മരക്കൊമ്പ് പൊട്ടി വീഴുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |