SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.31 AM IST

കഴിഞ്ഞ സർക്കാരിന്റെ മയക്ക്മരുന്ന് വേട്ട മാതൃക: പിണറായി

x

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മയക്കുമരുന്ന് വേട്ട ഊർജ്ജിതമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തിന്റെ മയക്ക് മരുന്നിനെതിരായ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന മന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിനായിരുന്നു മറുപടി. 2024 ജൂലായിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എം.ഡി.എം.എയുടെ ഉറവിടം തേടിപ്പോയ പൊലീസ് ഹൈദരാബാദിലെ അന്താരാഷ്ട്ര ലഹരി നിർമ്മാണ ലാബ് അടക്കം പൂട്ടിച്ചു. സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോൾ ഓപ്പറേഷൻ തൂഫാന്റെ പേരിൽ പി.ആർ മഹാമഹം തീർക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA