കൊച്ചി: പ്രിയദർശിനി പദ്ധതിയുടെ വരവോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസുടമകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 8ന് പാലക്കാട് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
പ്രിയദർശിനി പദ്ധതി മൂലം തങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുക, സ്വകാര്യ ബസുകൾക്കും ടിക്കറ്റ് സബ്സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, മിനിമം യാത്രാനിരക്ക് ഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. 2022ൽ നിശ്ചയിച്ച യാത്രാനിരക്കാണ് നിലവിലുള്ളതെന്നും ഇന്ധനമടക്കമുള്ള ചെലവുകൾ ഗണ്യമായി വർദ്ധിച്ചിട്ടും നിരക്ക് വർദ്ധിപ്പിച്ചില്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിക്ക് സമർപ്പിച്ച പ്രധാന ആവശ്യങ്ങളിൽ വ്യക്തമായ ശുപാർശകളില്ലാത്തതിൽ ബസുടമകൾക്ക് അതൃപ്തിയുണ്ട്. സർക്കാരിന്റെ തുടർനടപടികൾ നിരീക്ഷിച്ചശേഷം മന്ത്രിയുമായും മറ്റു ബസ് ഉടമാ സംഘടനകളുമായും ചർച്ച നടത്തി തുടർനടപടികൾ തീരുമാനിക്കുമെന്നും ഗോപിനാഥൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |