
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിൽ പെട്ടതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ടോൾ ബൂത്തുകൾ തുറന്ന് ഫീസ് ഈടാക്കാതെ വാഹനങ്ങൾ കടത്തിവിട്ടു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. വാഹനങ്ങൾ ടോൾ ബൂത്തിൽ കുടുങ്ങിക്കിടക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതികരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ നടപടി.
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സുരേഷ് ഗോപി പാലിയേക്കരയിലെ ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഏറെനേരം വാഹനക്കുരുക്കിൽ പെട്ടശേഷം ടോൾപ്ലാസയ്ക്കു സമീപമെത്തിയതോടെയാണ് കാറിൽ നിന്നിറങ്ങി ടോൾ ബൂത്ത് തുറന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം ഗൺമാനും പി.എയും ബൂത്തുകൾ തുറക്കാൻ ഒപ്പം കൂടി. പത്തുമിനിറ്റോളം ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.
ഇരുദിശകളിലുമുള്ള വാഹനക്കുരുക്ക് കുറഞ്ഞശേഷമാണ് സുരേഷ് ഗോപി യാത്ര തുടർന്നത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടാൽ ബൂത്തുകൾ തുറന്നുവച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നിബന്ധനയെങ്കിലും ടോൾപ്ലാസ അധികൃതർ പാലിക്കാറില്ല. ഇതേച്ചൊല്ലി യാത്രക്കാരുടെ പ്രതിഷേധവും സംഘർഷവും ഇവിടെപതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |