SignIn
Kerala Kaumudi Online
Tuesday, 29 September 2026 7.54 AM IST

'മാദ്ധ്യമങ്ങളോട് വിവരങ്ങൾ പറയേണ്ട' മരുന്നുക്ഷാമം സമ്മതിച്ച് ഡി.എച്ച്.എസ്; ശബ്ദ സന്ദേശം പുറത്ത്

READ ENGLISH VERSION
a


തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന് സമ്മതിക്കുന്ന, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്ത്. മരുന്നുലഭ്യത ഉറപ്പാക്കണമെന്നും ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടുമാർ മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ടെന്നുമുള്ള ശബ്ദസന്ദേശം ജില്ല മെഡിക്കൽ ഓഫീസർമാരടക്കമുള്ള വാട്‌സ് ആപ് ഗ്രൂപ്പിലാണ് വന്നത്. മരുന്ന് ക്ഷാമമില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നതിനിടെയാണ് നിലവിലെ അവസ്ഥ വെളിപ്പെടുത്തുന്ന, വകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷിയുടെ ശബ്ദസന്ദേശം പുറത്തുവന്നത്.
'പനി കൂടിവരുന്നതുകൊണ്ട് മരുന്നുലഭ്യത ഉറപ്പുവരുത്തണം. മരുന്ന് ഉറപ്പാക്കണം. എച്ച്.എം.സി ഫണ്ടുണ്ടെങ്കിൽ അതുപയോഗിച്ച് മരുന്നു ലഭ്യമാക്കണം. സൂപ്രണ്ടുമാരോട്, മാദ്ധ്യമങ്ങളിൽനിന്ന് വിളിച്ചാൽ സംസാരിക്കരുതെന്ന് പറയണം. എന്തെങ്കിലും ഉണ്ടെങ്കിൽ ഡി.എം.ഒയോട് ചോദിക്കാനും നിർദ്ദേശിക്കണം. മരുന്ന് ഇല്ലെന്നോ ലോക്കൽ പർച്ചേസ് സംബന്ധിച്ചോ മാദ്ധ്യമങ്ങളോട് സംസാരിക്കേണ്ട. ഡി.എം.ഒയെ വിളിക്കാൻ പറയണം'- ശബ്ദസന്ദേശത്തിൽ ഡയറക്ടർ പറയുന്നു. ഇത് ചോർന്ന് ദൃശ്യമാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ഗ്രൂപ്പിൽനിന്നും ഡിലീറ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA