SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.09 AM IST

ഗോഡൗൺ അരികടത്തൽ, സമഗ്ര അന്വേണം വരും, കണക്കിൽപെടാത്ത ക്രമക്കേട് നടന്നെന്ന് അനുമാനം

a

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധാന്യ ഗോഡൗണുകളിൽ നിന്ന് റേഷനരി ഉൾപ്പെടെ കടത്തിയതിനെക്കുറിച്ച് ഭക്ഷ്യവകുപ്പ് സമഗ്രമായി അന്വേഷിക്കും. കേസ് അന്വേഷണം നടക്കാത്തതും രേഖപ്പെടുത്താത്തതും ഒതുക്കിതീർത്തതുമായ സംഭവങ്ങളും ഇതിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടെ 15.72 കോടി രൂപയുടെ ധാന്യം നഷ്ടപ്പെട്ടതായാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് തുടരാന്വേഷണത്തിന് മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകിയത്. ധാന്യഗോഡൗണുകളിലെ കൊള്ളയെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.

വെഹിക്കിൾ ട്രാക്കിംഗ് വരും

സംസ്ഥാനത്തെ എല്ലാ ഗോഡൗണുകളുടെയും സ്റ്റോക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓഡിറ്റിന് വിധേയമാക്കും. ജീവനക്കാരെ ഉൾപ്പെടെ നിരീക്ഷിക്കും. ഗോഡൗണുകളിൽ ധാന്യവുമായി വന്നുപോകുന്ന ലോറികളിൽ വെഹിക്കിൽ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും. ഗോഡൗണുകളെ നവീകരിക്കാനും തീരുമാനമായി.

''പൊതുജനത്തിന് വിതരണം ചെയ്യേണ്ട ധാന്യം കടത്തിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കും. തട്ടിപ്പു നടത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.

- അനൂപ് ജേക്കബ്, ഭക്ഷ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA