SignIn
Kerala Kaumudi Online
Saturday, 10 October 2026 12.47 AM IST

നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി

a

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് നിയമം അതിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഹൈക്കോടതി വിധി അനുസരിക്കും. കേസിൽ അനാവശ്യ ധൃതിയോ ആവേശമോ വ്യക്തിപരമായ വിരോധമോ കാട്ടിയില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാഥമികാന്വേഷണം. ഇനി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ല. എല്ലാ കേസിലും നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഡയറിയിൽ പേരുള്ളവർക്കെതിരെയെല്ലാം കേസെടുക്കേണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോവില്ലെന്ന് ഉറപ്പായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA