
കോതമംഗലം:കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജിലെ ബി.ടെക് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ആയേഷിന്റെ മരണം (20)ആത്മഹത്യയാണെന്ന് പൊലീസ്. വ്യാഴാഴ്ച വൈകിട്ട് ഹോസ്റ്റലിന്റെ ആറാംനിലയിൽനിന്ന് താഴെവീണ നിലയിൽ കണ്ടെത്തിയ ആയേഷ് ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമികവിവരങ്ങൾ കണക്കിലെടുത്ത്
കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചത്. അന്വേഷണം തുടരുന്നുണ്ടെന്ന് ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസ് പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആയേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. സംഭവം കോളേജ് അധികൃതർ വീട്ടിൽ അറിയിച്ചത് വൈകിയാണെന്ന പരാതിയുമുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |