
തിരുവനന്തപുരം:തിരുവനന്തപുരത്തുനിന്ന് ഷൊർണൂർ വരെയുളള വേണാട് എക്സ്പ്രസിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന എൽ.ഡബ്ളിയു.എസ്. ജനറൽ സിറ്റിംഗ് കോച്ചുകൾ ഉൾപ്പെടുത്തി. ഇന്നലെ10 കോച്ചുകളാണ് മാറ്റിയത്. ബാക്കികോച്ചുകളും ഉടൻ മാറ്റും.ആകെ 19 ജനറൽ കോച്ചുകളാണുള്ളത്.
നേരത്തേ ഒരു കോച്ചിൽ 108 പേർക്ക് ഇരുന്നും 42 പേർക്കു നിന്നും യാത്രചെയ്യാൻ കഴിയുമായിരുന്നെങ്കിൽ പുതിയ കോച്ചിൽ 220 പേർക്ക് ഇരുന്നും 50 മുതൽ 70 വരെ പേർക്ക് നിന്നും യാത്രചെയ്യാം. ജനശതാബ്ദിയിൽ പുഷ്ബാക് സീറ്റുള്ള കോച്ചുകൾ അടുത്തയാഴ്ച ഉൾപ്പെടുത്തും. ഇതിനായി 16 കോച്ചുകളാണ് കൊച്ചുവേളിയിൽ എത്തിച്ചിരിക്കുന്നത്. പുതിയ കോച്ചുകൾ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിക്ക് നൽകാൻ ആലോചിച്ചിരുന്നെങ്കിലും ദൂരക്കൂടുതൽ കണക്കിലെടുത്തു തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിക്ക് ആദ്യം നൽകുന്നതു പരിഗണിക്കുന്നുണ്ട്. ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിംഗ് കോച്ചുകളിലെ ചരിവില്ലാത്ത സീറ്റുകളെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് പുതിയ കോച്ചുകളായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |