SignIn
Kerala Kaumudi Online
Friday, 11 September 2026 6.47 AM IST

5005കൊവിഡ് കേസുകൾ, 4408 രോഗമുക്ത‌‌ർ

covid

തിരുവനന്തപുരം: സംസ്ഥാനത്ത് 5005 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 4506 പേർ സമ്പർക്കരോഗികളാണ്. 388പേരുടെ ഉറവിടം വ്യക്തമല്ല. 43ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. 9.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ളത് എറണാകുളത്താണ്. 767 പേർ. കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂർ 262, കണ്ണൂർ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസർകോട് 79 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി.

അതേസമയം ചികിത്സയിലായിരുന്ന 4408 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 2,09,679 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,98,502 പേർ വീട്, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 11,177 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

യു.കെയിൽ നിന്നു രോഗികളില്ല

കഴിഞ്ഞ 24 മണിക്കൂറിനകം യു.കെയിൽ നിന്നു വന്ന ആർക്കും കൊവി‌ഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെയിൽ നിന്നു വന്ന 56 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനയ്ക്കായി എൻ.ഐ.വി പൂനെയിലേക്ക് അയച്ചു. ഇതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ആകെ രോഗികൾ 847848

ചികിത്സയിലുള്ളവർ 68,991

രോഗമുക്തർ 7,75,176

ആകെ മരണം 3463

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA