
വാഷിംഗ്ടൺ: നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിൽ തന്റെ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ പ്രായപൂർത്തിയായ എല്ലാ അമേരിക്കൻ പൗരന്മാർക്കും 5,000 ഡോളർ (4,78,067 രൂപ) വീതം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലഭിക്കുന്ന പണം പൂർണമായും യു.എസിൽ തന്നെ വിനിയോഗിക്കണം.തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറാൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. അതേ സമയം, പണം എങ്ങനെ കണ്ടെത്തുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഏകദേശം 1.3 ട്രില്യൺ ഡോളറെങ്കിലും വേണ്ടിവരും. പദ്ധതി നടപ്പാക്കാൻ കോൺഗ്രസിന്റെ അംഗീകാരവും വേണം.ട്രംപിന്റെ വാഗ്ദാനം കൈക്കൂലിക്ക് തുല്യമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി കുറ്റപ്പെടുത്തി. എന്നാൽ എല്ലാ പൗരന്മാർക്കും തുക നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനം നിയമപരമായി തെറ്റല്ലെന്നും ഫെഡറൽ നിയമ പ്രകാരമുള്ള രാഷ്ട്രീയ വാഗ്ദാനം ആണെന്നും അനുകൂലികൾ ചൂണ്ടിക്കാട്ടി.യു.എസിൽ ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും അടക്കം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതാണ് മിഡ്ടേം തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |