SignIn
Kerala Kaumudi Online
Friday, 11 September 2026 1.02 AM IST

കുട്ടികളുടെ സമൂഹ മാദ്ധ്യമ ഉപയോഗം: ഇടപെടാൻ സുപ്രീംകോടതി

ന്യൂഡൽഹി: സമൂഹ മാദ്ധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കങ്ങൾ കുട്ടികളിലേക്കെത്തുന്നത് തടയണമെന്ന പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി. ജസ്റ്ര് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലൈൻസ് സംഘടന സമ‌ർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. നിയന്ത്രണങ്ങളില്ലാത്ത ഇന്റർനെറ്റ് ഉപയോഗം കുട്ടികളിൽ ഗുരുതരമായ മാനസിക വൈകല്യങ്ങളുണ്ടാക്കിയേക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണിത്. ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളെ സംരക്ഷിക്കാൻ സാങ്കേതിക സ്ഥാപനങ്ങളുടെയും എൻഫോഴ്സ്‌മെന്റ് ഏജൻസികളുടെയും ഇടപെടലുകൾ ആവശ്യമാണ്. ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളടക്കമുള്ള ഉള്ളടക്കങ്ങൾ തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. പോക്‌സോ,ഐ.ടി നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ പരാജയപ്പെടുന്നു. ഇത്തരം ഉള്ളടക്കങ്ങൾ ഉടനടി നീക്കുന്നില്ലെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA