SignIn
Kerala Kaumudi Online
Thursday, 18 June 2026 8.04 PM IST

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ബാബുവിന്റെ കുരുക്ക് മുറുക്കി എൻഫോഴ്സ്‌മെന്റ്, ചോദ്യം ചെയ്തു

k-babu-

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസുപമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ.ബാബുവിന്റെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് സംഘം ചോദിച്ചറിഞ്ഞെന്നാണ് വിവരം. 28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് കോടതി ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENFORCEMENT, K BABU, FORMER MINISTER, KERALA, KOCHI, ILLEGAL, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA