SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

വാർഷിക പരീക്ഷാ വിവാദം: വീഴ്ച ഒരൊറ്റ സ്കൂളിലെന്ന് വിദ്യാഭ്യാസ വകുപ്പ്

p

തിരുവനന്തപുരം: ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒൻപതാം ക്ലാസ് വാർഷിക പരീക്ഷയിൽ കലാ-കായിക-ആരോഗ്യ-പ്രവൃത്തി പരിചയ വിഷയങ്ങളുടെ ചോദ്യപേപ്പർ ഇ-മെയിലായി അയച്ചു നൽകിയെന്ന പരാതികളിൽ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ മാത്രമാണ് ചോദ്യപേപ്പർ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലെല്ലാം പരീക്ഷ സുഗമമായാണ് നടന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വകുപ്പ് അറിയിച്ചു.

9-ാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ കണ്ണൂരും കോഴിക്കോടും എത്തിയില്ല. പകരം മെയിൽ അയച്ച് നൽകിയ ചോദ്യപേപ്പർ കുട്ടികൾക്ക് അദ്ധ്യാപകർ വായിച്ച് കേൾപ്പിക്കുകയായിരുന്നു എന്നായിരുന്നു വാർത്ത. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 രൂക്ഷ വിമർശനവുമായി കെ.പി.എസ്.ടി.എ

പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.എസ്.ടി.എ. ചോദ്യപേപ്പറുകൾ ബി.ആർ.സികൾ വഴി സ്കൂളുകളിലേക്ക് മെയിൽ അയയ്ക്കുന്ന രീതി പരീക്ഷകളുടെ സുതാര്യതയെ ബാധിക്കുമെന്ന് സംഘടന കുറ്റപ്പെടുത്തി. ഒൻപതാം ക്ലാസിലെ ചോദ്യപേപ്പറിൽ പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്താതിരുന്നത് അനാസ്ഥയാണെന്നും ഇതിനെതിരെ സമൂഹം പ്രതികരിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബി. സുനിൽ കുമാർ,​ ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്. പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി. എസ്. മനോജ്, പി. പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, പി.എം. നാസർ, സി.എം. സന്ധ്യ, ടി. ആബിദ്, തനൂജ ആർ., ജിനിൽ ജോസ്, ശശിധരൻ പി., ആർ. രാജേഷ്, ഇ. ഉമേഷ് കുമാർ, കെ.വി. മനോജ് കുമാർ, എസ്. പ്രേം എന്നിവർ സംസാരിച്ചു.

ബോ​ട്ട​ണി​ ​പ​രീ​ക്ഷാ​ചോ​ദ്യ​ങ്ങൾ
വെ​ബ്സൈ​റ്റി​ൽ​ ​നി​ന്നെ​ന്നാ​രോ​പ​ണം​ ​

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബ​യോ​ള​ജി​ ​പ​രീ​ക്ഷ​യി​ലെ​ ​ബോ​ട്ട​ണി​ ​ചോ​ദ്യ​ങ്ങ​ൾ​ ​പ​ഠ​ന​ ​സ​ഹാ​യ​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്നെ​ന്ന് ​ആ​രോ​പ​ണം.​സ​ങ്കീ​ർ​ണ​മാ​യ​ ​ചോ​ദ്യ​ഘ​ട​ന​യും​ ​പ​രി​ഭാ​ഷ​യി​ലെ​ ​അ​പാ​ക​ത​ക​ളും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​അ​ദ്ധ്യാ​പ​ക​രെ​യും​ ​വ​ല​ച്ചു.​'​സി.​ബി.​എ​സ്.​ഇ​ ​ടു​ഗെ​ദ​ർ​ ​വി​ത്ത്'​ ​ഗൈ​ഡി​ൽ​ ​നി​ന്നും​ ​സ്വ​കാ​ര്യ​ ​പ​ഠ​ന​ ​സൈ​റ്റു​ക​ളി​ൽ​ ​നി​ന്നും​ ​ഏ​ക​ദേ​ശം​ 12​മാ​ർ​ക്കി​നു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​ ​നേ​രി​ട്ട് ​പ​ക​ർ​ത്തി​യ​താ​യും​ ​ആ​ക്ഷേ​പ​മു​ണ്ട്.​ ​നി​ശ്ചി​ത​ ​'​ബ്ലൂ​ ​പ്രി​ന്റ്'​ ​അ​നു​സ​രി​ച്ചു​ള്ള​ ​നി​ല​വാ​ര​ത്തേ​ക്കാ​ൾ​ ​ഉ​യ​ർ​ന്ന​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ ​കൃ​ത്യ​മാ​യ​ ​പ​രി​ശീ​ല​ന​മോ​ ​ന​ൽ​കാ​തെ​ ​പ​ത്തു​ ​വ​ർ​ഷം​ ​മു​മ്പ​ത്തെ​ ​രീ​തി​യി​ലാ​ണ് ​ചോ​ദ്യ​പേ​പ്പ​റു​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ച് 16​ന് ​ന​ട​ന്ന​ ​ഒ​ന്നാം​വ​ർ​ഷ​ ​ബ​യോ​ള​ജി​ ​പ​രീ​ക്ഷ​യും​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​ക​ഠി​ന​മാ​യി​രു​ന്നു.​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ ​ചോ​ദ്യ​പേ​പ്പ​ർ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​അ​ദ്ധ്യാ​പ​ക​രെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്റെ​ ​പ​രി​ണി​ത​ഫ​ല​മാ​ണി​തെ​ന്ന് ​എ.​എ​ച്ച്.​എ​സ്.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​മ​നോ​ജ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA