
കൊച്ചി: അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മത്സ്യ വ്യാപാരി കാറിടിച്ച് മരിച്ചു. പൊയ്ക്കാട്ടുശ്ശേരി മടത്തിപ്പറമ്പില്‍ വേണുഗോപാല്‍ (68) ആണ് മരിച്ചത്. ദേശീയപാതയില്‍ അത്താണി കാംകോക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 5.20ഓടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന കാര്‍ വേണുവിന്റെ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ വേണുഗോപാലിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അവശനിലയിലായ വേണുവിനെ കാര്‍ യാത്രികരായ രണ്ട് പേരും ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വര്‍ഷങ്ങളായി ചെങ്ങമനാട്, പൊയ്ക്കാട്ടുശ്ശേരി മേഖലകളില്‍ സ്‌കൂട്ടറില്‍ മത്സ്യ വില്‍പന നടത്തി വരികയായിരുന്നു. ചൊവ്വാഴ്ചയും പതിവ് പോലെ ആലുവ മാര്‍ക്കറ്റില്‍ നിന്ന് വില്‍പനയ്ക്ക് മത്സ്യമെടുക്കാന്‍ പോകുമ്പോഴായിരുന്നു ദുരന്തം.
ഭാര്യ: കുറുമശ്ശേരി ചെരിയംപറമ്പില്‍ കുടുംബാംഗം ഉഷ. മക്കള്‍: ലിന, ലിമ, ലിന്‍ഷി. മരുമക്കള്‍: അനീഷ്, സുരേഷ്, ശ്രീലക്ഷ്മി. സംസ്‌കാരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |