
ഗുരുവായൂർ: അശുദ്ധി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഷ്ടമി രോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പരിഹാരച്ചടങ്ങുകൾ നടത്തിയത് ഭക്തരെ വലച്ചു. അമ്മാവൻ മരണപ്പെട്ടതിനെ തുടർന്ന് പുലയുള്ള ഓതിക്കൻ കുടുംബാംഗം ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്നാണിത്. ഇന്നലെ രാവിലെ കാഴ്ചശീവേലി വടക്കേ പ്രദക്ഷിണ വഴിയിലെത്തിയപ്പോഴാണ് ഈ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശീവേലി വേഗം പൂർത്തിയാക്കി പഞ്ചശുദ്ധി പുണ്യാഹവും അഭിഷേകങ്ങളും നടത്തിയ ശേഷമാണ് ക്ഷേത്രച്ചടങ്ങുകൾ തുടർന്നത്.
ശുദ്ധികർമ്മങ്ങൾക്കായി ദർശനം തടസപ്പെട്ടതോടെ മണിക്കൂറുകളോളം വരിയിൽ നിന്ന ഭക്തർ ദുരിതത്തിലായി. ബുധനാഴ്ച വൈകിട്ട് ഇതേ കുടുംബത്തിലെ മറ്റൊരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പൂജ നടത്തിയിരുന്നു. ഇതിനെത്തുടർന്നുള്ള ശുദ്ധികർമ്മങ്ങളുടെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ നാല് മുതൽ 10 വരെ നാലമ്പലത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |