
തിരുവനന്തപുരം: വിവിധ അദ്ധ്യാപക തസ്‌തികകളിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിയമന നിരോധനം ലക്ഷ്യം വച്ചുള്ളതാണെന്ന് കേരള പി.എസ്.സി എംപ്ളോയീസ് യൂണിയൻ. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന തസ്‌തികകളിൽ ഒഴിവുണ്ടെങ്കിൽ അവ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടതെന്ന് പി.എസ്.സി എംപ്ളോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ.സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി ബി.ബിജു എന്നിവർ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |