SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.30 AM IST

താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിന് സ്റ്റേ

1

കൊച്ചി: കേരള ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. താത്കാലിക ജീവനക്കാരി സി.കെ.ഷീബയുൾപ്പെടെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഇടക്കാല ഉത്തരവ്.

സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാരിനും ബോർഡിനും മൂന്നാഴ്ച അനുവദിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടിയും തുടങ്ങിയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA