SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.03 AM IST

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; ഐജി പി വിജയന്റെ സസ്‌പെൻഷൻ പിൻവലിച്ചു, വകുപ്പുതല  അന്വേഷണം  തുടരും

READ ENGLISH VERSION
i-g-p-vijayan

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ഐ ജി പി വിജയനെ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഐ ജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.

തീവയ്പ്പ് കേസ് പ്രതിയുടെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം സസ്പെൻഷനിലായിരുന്നു. ചീഫ് സെക്രട്ടറി ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് വിവരം. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐ ജിയെ മേയ് 18ന് സസ്പെൻഡ് ചെയ്തത്. ക്രമസമാധന ചുമതലയുള്ള എ ഡി ജി പിയുടെ റിപ്പോർട്ട് അനുസരിച്ചായിരുന്നു നടപടി.

വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെൻഷൻ. എന്നാൽ സസ്പെൻഷന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് വിജയൻ സർക്കാരിന് വിശദീകരണം നൽകിയിരുന്നു. രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറി കെ വേണുവിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി വിഷയം പുനഃപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായിരുന്നില്ല.

പി വിജയന്റെ വിശദീകരണത്തിന് മേൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി ആഭ്യന്തര വകുപ്പ് സസ്പെൻഷൻ പിൻവലിക്കുന്നത് വെെകിപ്പിക്കുകയായിരുന്നു. പിന്നീട് സെപ്തംബറിൽ ഐ ജിയ്ക്ക് അനുകൂലമായി രണ്ടാം തവണയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: I G P VIJAYAN, SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA