തഴവ: ആരോഗ്യ മേഖലയിൽ ഭീഷണി ഉയർത്തി കരൾ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ജില്ലയിൽ ഓരോ നാലുപേരിൽ ഒരാൾക്ക് കരൾ രോഗമുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. ആകെയുള്ള നാൽപ്പത് ശതമാനം രോഗികളിൽ എഴുപത് ശതമാനം പേർക്കും മദ്യപാനത്തിലൂടെയല്ല കരൾ രോഗം ഉണ്ടാകുന്നതെന്നാണ് ഞെട്ടിക്കുന്ന വിവരം. കൂടുതൽ രോഗികളും സ്ത്രീകളാണ്.
പ്രാഥമിക ഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ ജീവിത ശൈലി ക്രമീകരിച്ച് രോഗതീവ്രത നിയന്ത്രിക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കായികാദ്ധ്വാനം തീരെയില്ലാത്ത തൊഴിൽ മേഖലകളിലും തൊഴിൽ മേഖലകളിൽ നിന്നൊഴിഞ്ഞ കാർഷിക- കാർഷികേതര തൊഴിലാളികളിലുമാണ് കരൾ രോഗം കൂടുതലായി കണ്ടുവരുന്നത്.
ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ആഹാര രീതിയുമാണ് കരളിനെ കൊഴുപ്പിൽ നിന്ന് രക്ഷിക്കാൻ ആരോഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നത്. അതിനിടെ കരൾ രോഗം മാറ്റുമെന്ന വാഗ്‌ദാനവുമായി സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി മരുന്നുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. കരളിനെ കൂടാതെ വൃക്കയുടെ ആരോഗ്യത്തെയും ഹാനികരമായി ബാധിക്കുന്ന ഇത്തരം മരുന്നുകൾ രോഗാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആകർഷകമായ നിറങ്ങളിലും രുചികളിലുമെത്തുന്ന വിവിധ ബേക്കറി പലഹാരങ്ങൾ, കോളകൾ, നിലവാരം കുറഞ്ഞ നിറങ്ങൾ ചേർന്ന മിഠായികൾ എന്നിവയുടെ അമിത ഉപയോഗം കുട്ടികളെ കരൾ രോഗികളാക്കുന്നുണ്ട്.
ജീവിത ശൈലി വീഴ്ത്തി
രോഗികളുടെ എണ്ണം അസാധാരണമായി വർദ്ധിച്ചതോടെ കരൾ രോഗത്തെയും ജീവിത ശൈലി രോഗമായി പരിഗണിക്കേണ്ട അവസ്ഥയാണുള്ളത്.
ആരോഗ്യവകുപ്പ് അധികൃതർ
The number of liver disease cases is rising, posing a growing challenge to the healthcare sector. According to official Health Department figures, one in every four people in the district suffers from liver disease. Notably, around 70% of liver disease cases are reportedly unrelated to alcohol consumption.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |