SignIn
Kerala Kaumudi Online
Saturday, 06 June 2026 8.06 AM IST

മാവോയിസ്റ്റുകൾ വീണ്ടും കണ്ണൂരിൽ

READ ENGLISH VERSION
maoist

കേളകം(കണ്ണൂർ)​: കണ്ണൂർ കേളകം പഞ്ചായത്തിലെ അടക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. കുറിച്യ കോളനിയിലെ വേലേരി വിനിജയുടെ വീട്ടിലാണ് 14ന് രാത്രി 7.30ഓടെ സംഘം എത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് കുറിച്യ കോളനിയിലെത്തുന്നത്. 11ന് രാത്രിയിലും അഞ്ചംഗ സംഘം എത്തിയിരുന്നു.

വിനിജയും അമ്മയും രണ്ട് മക്കളും വീട്ടിൽ ഉണ്ടായിരുന്നു. കബനി ദളത്തിലെ അംഗങ്ങളായ സി.പി. മൊയ്തീൻ, സോമൻ,​ ആശിഖ് എന്നിവരടങ്ങിയ സംഘമാണ് വന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന. നാലുമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച സംഘം ഭക്ഷണം പാചകം ചെയ്ത് കഴിച്ചിരുന്നു. മൊബൈൽ ഫോൺ,​ ലാപ്ടോപ്,​ ടാബ് എന്നിവ ചാർജും ചെയ്തു. അരി,​ പച്ചക്കറി,​ തേങ്ങ,​ മറ്റ് ആഹാര സാധനങ്ങൾ തുടങ്ങിയവ കൊണ്ടുപോയതായി വിനിജ പൊലീസിനോട് പറഞ്ഞു.

മൂന്നു മാസത്തിനിടെ നാലാമത്തെ തവണയാണ് ആയുധ ധാരികളായ മാവോയിസ്റ്റ് സംഘം വിവിധ വീടുകളിലെത്തുന്നത്. ഒരു മാസം മുൻപ് ആറളത്തെത്തിയ സംഘം പ്രകടനം നടത്തി,​ ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച ശേഷമായിരുന്നു മടങ്ങിയത്. മാവോയിസ്റ്റുകൾക്കെതിരെ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തണ്ടർ ബോൾട്ടും പൊലീസും നിരീക്ഷണം ശക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MAOIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA