
തിരുവനന്തപുരം: കേരള ലായേഴ്സ് ക്ലബിന്റെ നേതൃത്വത്തിലുള്ള അഡ്വ. പിരപ്പൻകോട് ശ്രീധരൻ നായർ അവാർഡിന് അഡ്വ. എൻ.കെ.പ്രേമചന്ദ്രൻ എം.പി അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മുൻ സ്പീക്കർ എം. വിജയകുമാർ ചെയർമാനും ജസ്റ്റിസ് ആർ.രാജേന്ദ്രബാബു, മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ഡിസംബർ അവസാന വാരം തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |