
ആലപ്പുഴ: കേരളം രൂപീകൃതമായതിന്റെ 70 വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ പ്രബല പ്രസ്ഥാനമായ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ടിന്റെ തലപ്പൊക്കവുമായി തുടരുന്നതിന്റെ അഭിമാനത്തിലാണ് വെള്ളാപ്പള്ളി നടേശൻ. 1903ൽ രൂപീകരിക്കപ്പെട്ട യോഗത്തിന്റെ 123 വർഷത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദീർഘകാലം ഒരാൾ നേതൃസ്ഥാനത്ത് തുടരുന്നത്. 1996 നവംബർ 11നാണ് വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. രണ്ടു ടേമിലായി 15 വർഷം പ്രവർത്തിച്ച കുമാരനാശാനാണ് വെള്ളാപ്പള്ളിക്ക് മുമ്പ് കൂടുതൽ കാലം ജനറൽ സെക്രട്ടറിയായിരുന്നത്. 1996 ഫെബ്രുവരി 3 മുതൽ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. എസ്.എൻ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തും കൂടുതൽ കാലം ഭാരവാഹിത്വം വഹിച്ചതും വെള്ളാപ്പള്ളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |