SignIn
Kerala Kaumudi Online
Sunday, 01 November 2026 12.44 AM IST

'തല' സ്ഥാനത്ത് തിരുവനന്തപുരം,​ ട്രാക്കിൽ മലപ്പുറം ട്രിക്ക്

cup

കോഴിക്കോട്: തിരുവനന്തപുരത്തിന്റെയും മലപ്പുറത്തിന്റെയും പട്ടാഭിഷേകത്തോടെ 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് സമാപനം. കായിക മേള ഒളിമ്പിക്സ് മാതൃകയിൽ ആക്കിയ ശേഷം തുടർച്ചയായ മൂന്നാം തവണയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരാകുന്നത്. അത്‌ലറ്റിക്സിൽ മലപ്പുറത്തിന്റെയും മൂന്നാം കിരീടം.

എതിരാളികളെ ബഹുദൂരം പിന്നിലാക്കി 227 സ്വർണവും 160 വെള്ളിയും 171 വെങ്കലവുമുൾപ്പെടെ ആകെ 2012.3 പോയിന്റുമായാണ് തിരുവനന്തപുരം മുഖ്യമന്ത്രിയുടെ പേരിലെ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് വീണ്ടും ഉയർത്തിയത്. തൃശൂർ (965.3പോയിന്റ്)​ റണ്ണറപ്പായി. മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം (923.3 പോയിന്റ്)​.

അത്‌ലറ്റിക്‌സിൽ 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവുമുൾപ്പെടെ ആകെ 204.3 പോയിന്റ് നേടിയാണ് മലപ്പുറത്തിന്റെ തേരോട്ടം. പാലക്കാട് റണ്ണറപ്പായപ്പോൾ ആലപ്പുഴ മൂന്നാം സ്ഥാനത്തെത്തി. അത്‌ലറ്റിക്സിൽ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ബെസ്റ്റ് സ്കൂളായി. സ്പോർട്സ് ഹോസ്റ്റലുകളിൽ തിരുവനന്തപുരം ജി.വി രാജയാണ് ബെസ്റ്ര്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA