SignIn
Kerala Kaumudi Online
Sunday, 01 November 2026 3.30 AM IST

ഹൈക്കോടതി പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ഇന്ന്

aa

കൊച്ചി: കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർവഹിക്കും.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർ വിശിഷ്ടാതിഥികളാകും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനാകും.

ബെനവലന്റ് സ്‌കീം ഉദ്ഘാടനം, സീനിയർ അഡ്വക്കേറ്റ് പി.ബി. മേനോനെ ആദരിക്കൽ, ഹൈക്കോടതിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം, പ്ലാറ്റിനം ജൂബിലി സുവനീറിന്റെ പ്രകാശനം, സ്മാരക സ്റ്റാമ്പിന്റെ പ്രകാശനം എന്നിവയും ഇതോടൊപ്പം നടക്കും. വൈകിട്ട് കലാപരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAHIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA