
കേരളത്തോട് സുപ്രീം കോടതി
തിരുവനന്തപുരം : ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആയി നിശ്ചയിച്ച ഉത്തരവിൽ വിഭിന്ന തീരുമാനമെടുത്ത കേരളത്തോട് പുനർ വിചിന്തനം നിർദ്ദേശിച്ച് സുപ്രീം കോടതി. ഒട്ടുമിക്ക സംസ്ഥാനങ്ങളും സുപ്രീം കോടതി തീരുമാനം അനുസരിച്ച സാഹചര്യത്തിലാണ് കേരളമടക്കം വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചത്. രണ്ടാഴ്ചക്കകം നിലവിലെ തീരുമാനത്തിൽ പുന:പരിശോധന നടത്തി വിവരം അറിക്കണമെന്നാണ് കോടതി നിർദ്ദേശം.
കെട്ടിക്കിടക്കുന്ന കേസുകളുടെ വ്യാപ്തി പരിഗണിച്ചാണ് സുപ്രീം കോടതി പരിചയ സമ്പന്നരായ ജഡ്ജിമാരെ രണ്ട് വർഷം കൂടി തുടരാൻ അനുവദിക്കാനും അവരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിന് ആവശ്യമായ നിലവിലെ നിയമം പരിഷ്‌കരിക്കാനും നിർദ്ദേശിച്ചത്. ഈ നിർദ്ദേശം ഉൾപ്പെടുത്തിയുളള ഉത്തരവാണ് സുപ്രീം കോടതി കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പുറപ്പെടുവിച്ചത്. പുതുതായി നിയമിക്കുന്ന ജഡ്ജിമാർക്ക് ആവശ്യമായ പരിശീലനവും സംവിധാനങ്ങളും ഒരുക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസം പരിഗണിച്ചായിരുന്നു തീരുമാനം. തമിഴ്നാട് അടക്കം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും കേരളം ഇതിനെ ശക്തമായി എതിർത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |