
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് ആർട്ടിലറി ഷെൽ. പുതിയാപ്പ ഹാർബറിൽനിന്ന് കടലിൽ പോയ രാജലക്ഷ്മി ബോട്ടിലെ തൊഴിലാളികൾക്കാണ് വലയിൽനിന്ന് ഷെൽ ലഭിച്ചത്. തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. സംശയം തോന്നിയതിനെ തുടർന്ന് തൊഴിലാളികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആർട്ടിലറി ഷെല്ലാണെന്ന് സ്ഥിരീകരിച്ചത്. സ്ഫോടക വസ്തുക്കൾ അവശേഷിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കോസ്റ്റ് ഗാർഡും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഷെല്ലിന്റെ ഉറവിടം സംബന്ധിച്ച് നാവികസേനയുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |