
തിരുവനന്തപുരം:ഫുട്ബോൾ താരം മെസിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ 549 കോടിയുടെ തട്ടിപ്പിനെക്കുറിച്ചുള്ള തുടരന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ. എന്നിവയ്ക്ക് കൈമാറുന്നതിൽ സർക്കാർ നിയമോപദേശം തേടും
ഇതിന്റെ ഭാഗമായി, മെസിയുടെ പേരിൽ മുൻ സർക്കാരിന്റെ കാലത്ത് നടന്ന തട്ടിപ്പന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജി.എസ്.ടി.ഡെപ്യൂട്ടി കമ്മിഷണർ സി.ബ്രിജേഷിന്റെയും എ.ഡി.ജി.പി.പി.വിജയന്റേയും നേതൃത്വത്തിലുള്ള സംഘവുമായി സംയുക്തയോഗം നടത്തി.തുടരന്വേഷണ ശുപാർശയും കണ്ടെത്തലുമടങ്ങിയ ജി.എസ്.ടി റിപ്പോർട്ട് എ.ഡി.ജി.പി.വിജയന് കൈമാറി.ഇ.ഡി.ക്കും സി.ബി.ഐയെയും മറ്റും തുടരന്വേഷണ ചുമതല ഏൽപിക്കുന്നത് സംബന്ധിച്ച് നിയമ വശം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എ.ഡി.ജി പി പി.വിജയനെ ചുമതലപ്പെടുത്തി.
ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള ക്രമരഹിതമായ വായ്പകൾ, പണത്തിന്റെ വിനിയോഗം,വിദേശത്തേക്ക് പണം കടത്തിയത്,അവിടെ നിന്ന് രാജ്യത്തേക്ക് പണം കടത്തിയ റിവേഴ്സ് ഹവാല തുടങ്ങിയ കാര്യങ്ങളിൽ ഇ.ഡി.അന്വേഷണമായിരിക്കും ഉചിതമെന്നാണ് ജി.എസ്.ടി റിപ്പോർട്ടിലുള്ളത്. ക്രൈം സ്വഭാവമുള്ള അന്തർ സംസ്ഥാന,അന്തർദേശീയ ഇടപാടുകളിൽ സി.ബി.ഐ.അന്വേഷണം വേണമെന്ന നിർദ്ദേശവുമുണ്ട്. കേന്ദ്ര ഏജൻസികളെ തുടരന്വേഷണം ഏൽപിച്ചാൽ ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്രോതസുകളും അക്കൗണ്ടുകളും മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ട്. സി.ബി.ഐ. വന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം കൈവിട്ടു പോകാനും സാധ്യതയുണ്ട്..ഇത് കൂടി പരിശോധിച്ചാവും തീരുമാനം.,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |