SignIn
Kerala Kaumudi Online
Saturday, 12 September 2026 2.25 AM IST

ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു

d

തൃശൂർ: കുന്നംകുളം തെക്കേപ്പുറം ശ്രീമാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോഗ്രാം തൂക്കമുളള പഞ്ചലോഹ വിഗ്രഹവും പ്രഭാമണ്ഡലവും വെള്ളിയുടെ ശംഖും ഉൾപ്പെടെ കവർന്നു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലർച്ചെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സി.സി.ടിവി ക്യാമറയുടെ മുകളിൽ പട്ടുചുറ്റിയ ശേഷമായിരുന്നു കവർച്ച. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ ക്ഷേത്രത്തിനടുത്തുള്ള വാഴപ്പിള്ളി കുടുംബക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. നാല് ഗ്രാം തൂക്കമുള്ള സ്വർണത്താലിയും നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചായിരുന്നു കവർച്ച. എഴുപതിനായിരം രൂപയുടെ സാധനങ്ങളാണ് അന്ന് നഷ്ടപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA