SignIn
Kerala Kaumudi Online
Friday, 30 October 2026 2.03 AM IST

റോഡ് സുരക്ഷാ നിദ്ദേശങ്ങൾ ഉടൻ നടപ്പാക്കണം: ഹൈക്കോടതി

a

കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും ഒഴിവാക്കാനുൾപ്പെടെ നിർദ്ദേശമുള്ള മുൻ ഉത്തരവ് സമയബന്ധിതമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിൽ സെപ്തംബർ 24നാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

ബസുകളുടെ സമയം ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, സിംഗപ്പൂർ/ലണ്ടൻ മാതൃകയിൽ പൊതുഗതാഗത പരിഷ്‌കാരത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കുക, ഹെവി വാഹന, ബസ് ഡ്രൈവർമാരുടെ വിവരമുൾപ്പെടുത്തി രജിസ്റ്റർ തയ്യാറാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അന്നത്തെ ഉത്തരവിലുണ്ടായിരുന്നു. ഇവ ഉടൻ നടപ്പാക്കാനാണ് ജസ്റ്റിസുമാരായ വി. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശം.

ദേശീയപാതകളിലും പ്രധാനറോഡുകളിലും 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് സൗകര്യം, റോഡരികിലെ അപകടകരമായ വൈദ്യുതപോസ്റ്റും തൂങ്ങിക്കിടക്കുന്ന കേബിളുകളും നീക്കൽ, റോഡുമുറിച്ചു നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിന് മുൻകൂട്ടി അനുമതി നിർബന്ധമാക്കൽ തുടങ്ങിയ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു.

വകുപ്പുകൾക്ക്

കൂട്ടുത്തരവാദിത്വം

ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒരു വകുപ്പിനെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഏകോപനച്ചുമതലയുള്ള ചീഫ് സെക്രട്ടറി കൃത്യമായ മേൽനോട്ടം വഹിക്കണം. ഓരോ വകുപ്പും സ്വീകരിച്ച നടപടികൾ, അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ, പൂർത്തിയാക്കാൻ എടുക്കുന്ന സമയം എന്നിവ കോടതിയെ അറിയിക്കണം. പുതിയ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് നേരിട്ടോ ഓൺലൈനായോ കോടതിയെ അറിയിക്കാം. വിഷയം നവംബർ 3ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA