SignIn
Kerala Kaumudi Online
Sunday, 01 November 2026 3.02 AM IST

എല്ലാ പ്രശ്നങ്ങളുടെയും കാരണം 'സ്വാർത്ഥത': മാതാഅമൃതാനന്ദമയി

amma

മാനന്തവാടി:ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം സ്വാർത്ഥതയാണെന്ന് മാതാഅമൃതാനന്ദമയി.

മാനന്തവാടി ബ്രഹ്മസ്ഥാനമഹോത്സവത്തിന്റെ സമാപനദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാതാഅമൃതാനന്ദമയി.

സ്വാർത്ഥത വൈറസിനെ പോലെയാണ്. യുദ്ധങ്ങളോ ദാരിദ്ര്യമോ പാരിസ്ഥിതികവെല്ലുവിളികളോ ആകട്ടെ, അവിടെയെല്ലാം സ്വാർത്ഥതയുടെ സാന്നിദ്ധ്യമുണ്ട്.

മഹോത്സവത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഭാരതപര്യടനത്തിന്റെ ഭാഗമായി ഇന്ന് മൈസൂരു ബ്രഹ്മസ്ഥാനമഹോത്സവത്തിൽ പങ്കെടുക്കാനായി മാതാഅമൃതാനന്ദമയി പുറപ്പെടും. ബംഗളൂരു, ഹൈദരാബാദ്, പൂണെ, മുംബയ്, അഹമ്മദാബാദ്, ന്യൂഡൽഹി, ഫരീദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലുമെത്തും. നവംബർ 21ന് അഹമ്മദാബാദിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. ഒക്ടാേബർ 30ന് തുടങ്ങിയ പര്യടനം ഡിസംബർ ആറുവരെയാണ്. രാജ്യത്തെ പത്ത് നഗരങ്ങളിലൂടെ റോഡ് മാർഗം സഞ്ചരിക്കും.

സ്ത്രീകൾക്കായുളള

ചികിത്സാപദ്ധതിയ്ക്ക് തുടക്കം

മാതാഅമൃതാനന്ദമയി മഠത്തിന്റെ ജീവകാരുണ്യസേവന പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് ഗുണമേന്മയുള്ള ചികിത്സ എത്തിക്കാൻ കൊച്ചി അമൃത ആശുപത്രിയുടെ പദ്ധതിയ്ക്ക് തുടക്കം. അമൃതആശുപത്രി സ്ത്രീകൾക്കായി നടപ്പാക്കുന്ന രണ്ടുകോടി രൂപയുടെ കാൻസർ പ്രതിരോധ പദ്ധതിയിൽ 47ലക്ഷം രൂപ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പിന്തുണയോടെ, ഗർഭാശയമുഖഅർബുദം കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗിനാണ്. സ്ത്രീകളിലെ സ്തനാർബുദം, വായിലെകാൻസർ, ശ്വാസകോശകാൻസർ എന്നിവ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള 10സൗജന്യ ക്യാമ്പുകൾ അമൃത ടെലിമെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹായത്തോടെ വയനാട് ആദിവാസിമേഖലകളിൽ സംഘടിപ്പിക്കും. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഡയറക്ടർ ഡോ.പ്രേംനായർ പദ്ധതി അവതരണസർട്ടിഫിക്കറ്റ് വയനാട്ടിലെ ആദിവാസിമേഖലയിലെ ആരോഗ്യസേവനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ.ധനഞ്ജയ് ദിവാകർ സാഗർദേവിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA