SignIn
Kerala Kaumudi Online
Saturday, 31 October 2026 3.40 PM IST

ചൂടിന് ഇടവേള; അടുത്ത നാല് ദിവസം മഴ കനക്കും, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

rain-alert
പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച (ഫോട്ടോ: വിപിൻ വേദഗിരി)

തിരുവനന്തപുരം: ചൂടിന് ഇടവേളയായി കേരളത്തിൽ വീണ്ടും മഴ കനക്കും. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

01/11/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി

02/11/2026: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്

03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ

04/11/2026: കണ്ണൂർ, കാസർകോട്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ - നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം തുടരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

തുടർന്ന് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ രണ്ട് വൈകുന്നേരത്തോടെ മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താൻ സാദ്ധ്യതയുണ്ട്. അതിശക്തമായ ചുഴലിക്കാറ്റായ അർണബിന്റെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.

തെക്കൻ കേരള - കർണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയർന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. മേൽപ്പറഞ്ഞ കാരണങ്ങളാൽ നവംബർ ഒന്ന് മുതൽ നാലുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും 30 – 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

English Summary

Kerala is expected to receive heavy rainfall over the next four days, with yellow alerts issued for several districts from November 1 to 4. The IMD has also warned that a developing low-pressure system over the Bay of Bengal may intensify into a cyclone. Isolated heavy rain, thunderstorms and strong winds of 30–40 kmph are expected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA WEATHER UPDATE, KERALA YELLOW ALERT, KERALA RAIN ALERT NOVEMBER 2026, KERALA MAZHA WARNING, KERALA WEATHER NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA