തിരുവനന്തപുരം : മന്ത്രിമാരായ കെ.എ.തുളസിയെയും ബിന്ദു കൃഷ്ണയെയും ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. ഡോ.എസ്.എസ്. ലാൽ, സി.എച്ച്.അബ്ദുൾ റഹീം എന്നിരെയും ആസൂത്രണ ബോർഡ് അംഗങ്ങളാക്കിയിട്ടുണ്ട്.
ആസൂത്രണ ബോർഡിൽ വനിതകളെയും അംഗങ്ങളാക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പുതുയുഗ കേരള നിർമ്മിതിയിലും ആസൂത്രണത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിന്ദുകൃഷ്ണ കത്തിൽ ചൂണ്ടിക്കാട്ടി. ആസൂത്രണത്തിലും നയരൂപീകരണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോർഡിൽ ഒരു വനിത പോലും ഇല്ല. അതും സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും മുൻഗണന നൽകുന്ന സംസ്ഥാനത്ത്. അതിനാൽ വനിതകളെ ഉടൻ ബോർഡിൽ ഉൾപ്പെടുത്തണമെന്നും ബിന്ദു കൃഷ്ണ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി ചെയർമാനായ ബോർഡിൽ മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ ആണ് ഉപാദ്ധ്യക്ഷൻ. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, സി.പി. ജോൺ എന്നിവരാണ് മന്ത്രിമാരായ മറ്റ് അംഗങ്ങൾ. വിദഗ്ദ്ധ സമിതി അംഗങ്ങളായി ജി. വിജയരാഘവൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്,ഡോ.പി.പി. ബാലൻ എന്നിവരും ബോർഡിസുണ്ട്.
Kerala's State Planning Board has been reorganized. Ministers K.A. Thulasi and Bindu Krishna, along with Dr. S.S. Lal and C.H. Abdul Raheem, have been appointed as new members. Minister Bindu Krishna had earlier advocated for women's representation on the board, emphasizing gender equality in state policy-making and development.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |