തിരുവനന്തപുരം: ഡിവൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ ഒന്നാം റാങ്ക് നേടിയ മുൻ എസ്.എഫ്.ഐ നേതാവ് വധശ്രമക്കേസിലെ പ്രതിയാണോയെന്ന് എസ്.ഐ.ടി അന്വേഷിക്കുന്നു. എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്യു ജോയിന്റ് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തെ പ്രതിയാക്കിയിരുന്നു. ഇതിന്റെ രേഖകൾ എസ്.ഐ.ടി ശേഖരിക്കും. നിയമന ശുപാർശയുമായി ബന്ധപ്പെട്ട് പി.എസ്.സി സെക്രട്ടറിയോട് എസ്.ഐ.ടി റിപ്പോർട്ട് തേടി. അന്വേഷണം പൂർത്തിയായശേഷം മാത്രമേ നിയമപ്രകാരമുള്ള പൊലീസ് പരിശീലനത്തിന് അനുമതി നൽകുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |