SignIn
Kerala Kaumudi Online
Friday, 06 November 2026 2.16 AM IST

ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് ഗുരുവായൂരിൽ തുടക്കം

e

ഗുരുവായൂർ:ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് ഗുരുവായൂരിൽ തുടക്കമാകും. വെെകിട്ട് ആറിന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതമണ്ഡപത്തിൽ

15ദിവസം നീണ്ട സംഗീതോത്സവം ദേവസ്വംമന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അദ്ധ്യക്ഷനാകും. ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയാകും. മൃദംഗവിദ്വാൻ ടി.കെ.മൂർത്തിക്ക് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം സമ്മാനിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മധുരൈ എൻ.ശിവഗണേശ് കച്ചേരി അവതരിപ്പിക്കും.

നാളെ രാവിലെ 6.30ന് ക്ഷേത്രം ശ്രീലകത്തുനിന്ന് പകർന്ന് കൊണ്ടുവരുന്ന ഭദ്രദീപം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് സംഗീതമണ്ഡപത്തിൽ തെളിക്കും. തുടർന്ന് ക്ഷേത്രം നാദസ്വരം തവിൽ അടിയന്തിര വിഭാഗത്തിന്റെ മംഗളവാദ്യത്തോടെ ഏകാദശിദിവസം വരെ നീളുന്ന സംഗീതാർച്ചനകൾക്ക് തുടക്കമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA