SignIn
Kerala Kaumudi Online
Friday, 06 November 2026 2.16 AM IST

സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് എൽ.ഡി.എഫ് ഉപനേതാവ് തർക്കത്തിന് താത്കാലിക വിരാമം

ldf

തിരുവനന്തപുരം: മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തെപ്പോലും ബാധിച്ച പ്രതിപക്ഷ ഉപനേതാവിനെ സ്ഥാനത്തെച്ചൊല്ലിയുള്ള സി.പി.എം- സി.പി.ഐ തർക്കത്തിന് താത്കാലിക വിരാമമിട്ട് യു.ഡി.എഫ് സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് എൽ.ഡി.എഫ്. തർക്കം മുന്നണിയുടെ പ്രവർത്തനത്തെ ബാധിക്കരുതെന്ന് മറ്റ് ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണിത്. പാർലമെന്ററി പാർട്ടിയോഗം പോലും ചേരാനാകാതെ അഞ്ചു മാസമായി തർക്കം തുടരുകയായിരുന്നു.

മാരിടൈം,​ സരൾ നിയമങ്ങൾ,​ കിഫ്ബി എന്നിവയിൽ സർക്കാരിനെതിരെ 26ന് നിയമസഭാ മണ്ഡലങ്ങളിൽ ബഹുജന മുന്നേറ്റം സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. സർക്കാരിനെതിരെ സി.പി.ഐ ഒറ്റയ്ക്ക് നിയമസഭാ മാർച്ച് നടത്തിയതടക്കം മറ്റ് ഘടകകക്ഷികളെ ചൊടിപ്പിച്ചിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം എടുത്ത പല വിവാദ തീരുമാനങ്ങളിലും മുന്നണിയെന്ന നിലയിൽ ഒറ്റക്കെട്ടായി പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തർക്കം താത്കാലിമായി അവസാനിപ്പിച്ച് ഒരുമിച്ച് സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത്. അതേസമയം, ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന ആവശ്യം ഉപേക്ഷിക്കാൻ സി.പി.ഐ തയ്യാറായിട്ടില്ല.

'എല്ലാ വിഷയങ്ങളും

ഒരുമിച്ച് വേണ്ട'

കിഫ്ബി, വിലക്കയറ്റം, പി.എസ്.സി, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ, വൈദ്യുതി പ്രതിസന്ധി എന്നിങ്ങനെ നിരവധി വിഷയങ്ങൾ എൽ.ഡി.എഫ് യോഗത്തിൽ ചർച്ചയായി. ഈ വിഷയങ്ങളെല്ലാം ഒന്നിച്ചെടുത്ത് പ്രക്ഷോഭ രംഗത്തേക്കിറങ്ങിയാൽ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകും. അതിനാലാണ് മാരിടൈം, സരൾ നിയമം, കിഫ്ബി എന്നിവ ആദ്യഘട്ടത്തിൽ ഉയർത്താൻ തീരുമാനിച്ചത്. കിഫ്ബിയിൽ അന്വേഷണം നടക്കുന്നത് ഭാവി പ്രവർത്തനത്തെ തകർക്കാൻ വേണ്ടിയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിന്റെ കടൽത്തീരങ്ങൾ മുഴുവൻ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ കഴിയും വിധത്തിലാണ് മാരിടൈം നിയമഭേദഗതിയെന്നും കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA