SignIn
Kerala Kaumudi Online
Friday, 06 November 2026 2.16 AM IST

ജയബാലകൃഷ്ണന്റെ ബന്ധുക്കളെ സന്ദർശിച്ച് സ്വാമി സച്ചിദാനന്ദ

p

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ ചിറ്റൂരിലെ വീട് സന്ദർശിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഇന്നലെ രാവിലെ 8.45നാണ് സ്വാമിയെത്തിയത്. ജയബാലകൃഷണന്റെ ഭാര്യ ബിന്ദു, മകൾ ഭദ്ര കീർത്തി, മകൻ ഭരത്ശങ്കർ എന്നിവരുമായി അരമണിക്കൂറോളം സംസാരിച്ചു. പ്രതികൾ എത്ര ഉന്നതരായാലും ആർക്കും പ്രത്യേകമായ പരിരക്ഷ നൽകാൻ പാടില്ല. ശിവഗിരിമഠത്തിന്റെയും ശ്രീനാരായണസമൂഹത്തിന്റെയും പിന്തുണ കുടുംബത്തിനുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയപാൽ അങ്കമാലി, എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖാ പ്രസിഡന്റ് കെ.കെ. മുകേഷ്, വൈസ് പ്രസിഡന്റ് പി.ആർ.രാജീവ്, സെകട്ടറി ടി.ആർ. രജീഷ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 ഓപ്പൺ യൂണിവേഴ്സിറ്റിയെ ശിഥിലമാക്കരുത്

കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വിദൂര വിദ്യാഭ്യാസം എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മാത്രം കേന്ദ്രീകരിക്കരുതെന്ന വാദം യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ ശിഥിലമാക്കാനാണ്. യൂണിവേഴ്സിറ്റിക്ക് ആസ്ഥാനം മന്ദിരം പണിയുന്നതിന് കഴിഞ്ഞ ഗവൺമെന്റ് തുക അനുവദിച്ചിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. അപ്പോഴാണ് സർവകലാശാലയെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമം അണിയറയിൽ ആരംഭിച്ചിരിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്ക് ഗവൺമെന്റ് മുളയിലെ തടയിടണം അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA